കുസാറ്റ് പ്രേവേശനം നാളെ മുതൽ വിശദ വിവരങ്ങൾ അറിയാം

 


SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt

കൊച്ചി :കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ യുജി പിജി പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ നാളെ മുതൽ ആരംഭിക്കും.പിഴയില്ലാതെ ഫെബ്രുവരി 26 വരെയും പിഴയോട് കു‌ടി മാർച്ച് 6 വരെയും അപേക്ഷ സമർപ്പിക്കാൻ സാധിക്കും.പ്രേവേശനത്തിനായുള്ള പരീക്ഷകൾ ഏപ്രിൽ 29 , 30 ,മെയ് 1 തിയ്യതികളിലായി നടക്കും. 

ബിടെക് ഇന്റഗ്രേറ്റഡ് എംഎസി,ബികോം എൽഎൽബി  ബിബിഎ എൽഎൽബി, മൂന്നു വർഷത്തെ  എൽഎൽബി, എൽഎഎം, ബിവോക്, എംഎസി, എംഎ, എംസിഎ, എംബിഎ,എംവോക് തുടങ്ങിയവയാണ് പ്രോഗ്രാമുകൾ, എംടെകിന് ഏപ്രിൽ 8 വരെയും പിഎച്ച്ഡി പ്രോഗ്രാമിലേക്ക് ഏപ്രിൽ 14 വരെ അപേക്ഷിക്കാം.എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. വിശദവിവരങ്ങൾക്ക് https://admission.cusat.ac.in എന്ന പോർട്ടൽ സന്ദർശിക്കാവുന്നതാണ്